'നോ അദര്‍ ലാന്‍ഡ്' സിനിമാ പ്രവര്‍ത്തകനെ ജൂത കുടിയേറ്റക്കാരന്‍ വെടിവച്ചു കൊന്നു

Update: 2025-07-29 03:33 GMT

റാമല്ല: വെസ്റ്റ്ബാങ്കിലെ സയണിസ്റ്റ് അധിനിവേശത്തിന്റെ കഥ പറഞ്ഞതിന് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച 'നോ അദര്‍ലാന്‍ഡ്' സിനിമയില്‍ പ്രവര്‍ത്തിച്ച ഫലസ്തീനിയെ ജൂത കുടിയേറ്റക്കാര്‍ വെടിവച്ചു കൊന്നു. അവ്ദ ഹത്‌ലീന്‍ എന്ന യുവാവിനെയാണ് യിനോന്‍ ലെവി എന്ന കുപ്രസിദ്ധ ജൂതകുടിയേറ്റക്കാരന്‍ വെടിവച്ചു കൊന്നത്. യുഎസ്, യൂറോപ്യന്‍ യൂണിയന്‍, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങള്‍ പോലും ഉപരോധം ഏര്‍പ്പെടുത്തേണ്ടി വന്ന സയണിസ്റ്റാണ് യിനോന്‍ ലെവി.


നോ അദര്‍ ലാന്‍ഡ് ഷൂട്ട് ചെയ്ത മസഫര്‍ യാത്ത ഗ്രാമത്തില്‍ ഇന്നലെയാണ് കൊലപാതകം നടന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഫലസ്തീനികളുടെ വീട് പൊളിക്കാന്‍ ബുള്‍ഡോസറുമായി എത്തിയ യിനോന്‍ ലെവിയെ ഫലസ്തീനികള്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് അയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതും വെടിവച്ചതും. മസഫര്‍ യാത്ത ഗ്രാമത്തിലെ ഇംഗ്ലീഷ് അധ്യാപകന്‍ കൂടിയായിരുന്നു അവ്ദ ഹത്‌ലീന്‍. ഭാര്യയും മൂന്നു മക്കളുമുണ്ട്.