വിദേശ ചാനലുകളെ തടഞ്ഞ് ഇസ്രായേലി പോലിസ്

Update: 2025-06-19 14:59 GMT

തെല്‍അവീവ്: ഇറാന്റെ മിസൈലുകള്‍ ഇസ്രായേലിനുണ്ടാക്കിയ നഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടഞ്ഞ് ഇസ്രായേലി പോലിസ്. ഇന്ന് രാവിലെ വിവിധ വിദേശമാധ്യമങ്ങളുടെ ലൈവ് ഇസ്രായേലി പോലിസ് വിഛേദിച്ചു. ചാനലുകളുടെ കാമറകള്‍ പിടിച്ചെടുക്കുന്നതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു. ഹൈഫയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ വിദേശചാനലുകളുടെ ഓഫീസുകളില്‍ റെയ്ഡും നടന്നു. മിസൈലുകള്‍ പതിച്ച സ്ഥലം റിപോര്‍ട്ട് ചെയ്യുന്നത് സുരക്ഷാ ഭീഷണിയാണെന്നാണ് പോലിസ് മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ പറയുന്നത്. ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ചാനല്‍ കാണുന്നവരെ അറസ്റ്റ് ചെയ്യണമെന്നും ബെന്‍ ഗ്വിര്‍ ആവശ്യപ്പെട്ടു.