കുട്ടികളെ കൊല്ലല്‍ ഇസ്രായേല്‍ ഇറാനിലും ആവര്‍ത്തിച്ചെന്ന് ഇറാന്‍ പ്രതിനിധി

Update: 2025-06-27 12:22 GMT
കുട്ടികളെ കൊല്ലല്‍ ഇസ്രായേല്‍ ഇറാനിലും ആവര്‍ത്തിച്ചെന്ന്  ഇറാന്‍ പ്രതിനിധി

ന്യൂയോര്‍ക്ക്: കുട്ടികളെ കൊല്ലുന്ന രീതി ഇസ്രായേല്‍ ഇറാനിലും ആവര്‍ത്തിച്ചെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇറാന്‍ പ്രതിനിധി അമീര്‍ സഈദ് ഇരാവനി. രണ്ടു മാസം പ്രായമുള്ള കുട്ടികള്‍ വരെ ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ കുട്ടികളും സായുധസംഘര്‍ഷവും യോഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 2023 മുതല്‍ ഗസയില്‍ മാത്രം അരലക്ഷത്തോളം ഫലസ്തീനി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. '' രക്ഷിതാക്കളെ കൊല്ലുക, കുട്ടികളെ പരിക്കേല്‍പ്പിക്കുക'' എന്ന രീതിയും ഇസ്രായേല്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Similar News