മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചു കയറി ഇസ്രായേലി പോലിസ് മന്ത്രിയും സംഘവും

Update: 2025-08-03 12:41 GMT

ജെറുസലേം: ഇസ്രായേലി പോലിസ് മന്ത്രിയും ജൂത കുടിയേറ്റക്കാരും മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചു കയറി. മസ്ജിദുല്‍ അഖ്‌സയുമായി ബന്ധപ്പെട്ട തല്‍സ്ഥിതി ലംഘിച്ചാണ് പോലിസ് മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറും 2,200 കുടിയേറ്റക്കാരും ഇന്ന് അകത്ത് കയറിയത്. തുടര്‍ന്ന് മസ്ജിദിന് അകത്ത് അവര്‍ പാട്ടുകള്‍ പാടുകയും നൃത്തങ്ങള്‍ നടത്തുകയും ചെയ്തു. ഇതാദ്യമായണ് ഒരു ഇസ്രായേലി വലതുപക്ഷ നേതാവ് നേരിട്ട് മസ്ജിദില്‍ കയറി സ്വന്തം പ്രാര്‍ത്ഥനകള്‍ നടത്തുന്നത്. മസ്ജിദ് പൊളിച്ച് അവിടെ ജൂത ആരാധനാലയം സ്ഥാപിക്കാനാണ് ജൂതന്‍മാരുടെ പദ്ധതി. അതേസമയം, പഴയനഗരത്തില്‍ ഫലസ്തീനികള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു.