വെസ്റ്റ്ബാങ്കില്‍ നിന്നും മിസൈല്‍ പിടിച്ചെന്ന് ഇസ്രായേലി സൈന്യം

Update: 2025-09-24 16:05 GMT

റാമല്ല: വെസ്റ്റ്ബാങ്കിലെ തുല്‍ക്കാമിലെ യോന ഗ്രാമത്തില്‍ നിന്നും മിസൈല്‍ പിടിച്ചെന്ന് ഇസ്രായേലി സൈന്യം. 2023 ഒക്ടോബര്‍ ഏഴിലെ തുഫാനുല്‍ അഖ്‌സ ഓപ്പറേഷന് മുമ്പ് പരീക്ഷണാര്‍ത്ഥത്തില്‍ നിര്‍മിച്ച മിസൈലാണ് ഇതെന്ന് ഇസ്രായേലി സൈന്യം പറയുന്നു. കഴിഞ്ഞ ആഴ്ച്ച വെസ്റ്റ്ബാങ്കിലെ വിവിധ ഫലസ്തീനി ഗ്രാമങ്ങളില്‍ നിന്നും ഗസയില്‍ ഹമാസ് ഉപയോഗിക്കുന്ന ഖസ്സം മിസൈലുകള്‍ കണ്ടെത്തിയിരുന്നു. ഒരു മിസൈല്‍ ബിന്യാമിന്‍ പ്രദേശത്തേക്ക് വിക്ഷേപിച്ചപ്പോഴാണ് വെസ്റ്റ്ബാങ്കിന്റെ മിസൈല്‍ ശേഷിയെ കുറിച്ച് ഇസ്രായേലി സൈന്യം മനസിലാക്കിയത്.