ഗസ: ഗസയിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ 67 പേര്‍ കൂടി കൊല്ലപ്പെട്ടു. ഭക്ഷണത്തിനായി കാത്തുനിന്ന 14 പേരുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം അല്‍ ഷിഫ ആശുപത്രിക്ക് പുറത്തെ മാധ്യമ പ്രവര്‍ത്തകരുടെ ടെന്റ് ആക്രമിച്ച് ആറ് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ആക്രമണം. തോക്കിനു പുറമെ ആളുകളെ പട്ടിണിക്കിട്ടും കൊല്ലുകയാണ്.
അതേസമയം, ഗസയിലെ മാനുഷിക പ്രതിസന്ധി ഗുരുതരമാണെന്നും അടിയന്തരമായി വെടിനിര്‍ത്തലിന് കരാര്‍ ഉണ്ടാക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു.