വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ പട്ടണത്തില്‍ അതിക്രമിച്ചുകയറി ഇസ്രായേലി കുടിയേറ്റക്കാര്‍(വിഡിയോ)

Update: 2025-09-26 10:53 GMT

ഗസ: വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ പട്ടണത്തില്‍ അതിക്രമിച്ചുകയറി ഇസ്രായേലി കുടിയേറ്റക്കാര്‍.അധിനിവേശ വെസ്റ്റ് ബാങ്കിലെ തമ്മുന്‍ പട്ടണത്തിന്റെ കിഴക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ സേനയുടെ സംരക്ഷണയില്‍ കുടിയേറ്റക്കാര്‍ അതിക്രമിച്ചു കയറിയതായാണ് റിപോര്‍ട്ടുകള്‍.നബ്ലസില്‍ നിന്ന് 13 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ടുബാസ് ഗവര്‍ണറേറ്റില്‍ പലസ്തീന്‍ പട്ടണം സ്ഥിതി ചെയ്യുന്നത്.

അതേസമയം, ഗസയില്‍ വംശഹത്യ തുടര്‍ന്ന് ഇസ്രായേല്‍. പുലര്‍ച്ചെ മുതല്‍ ഇതുവരെ ഇസ്രായേലി വെടിവയ്പ്പില്‍ കുറഞ്ഞത് 29 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ 11 പേരാണ് കൊല്ലപ്പെട്ടത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടെയാണ് ഇസ്രായേലിന്റെ ആക്രമണം.

Tags: