ഗസ സിറ്റി: ഗസയിലെ ഇസ്രായേലി ഉപരോധം തകര്‍ക്കാന്‍ വിവിധ ലോകരാജ്യങ്ങളില്‍ നിന്നെത്തിയ ബോട്ടുകളെ തടഞ്ഞ് ഇസ്രായേലി നാവികസേന. അല്‍മ (ദെയര്‍ അല്‍ ബലാഹ്), സിറിയസ്(അഷ്‌കലാന്‍) എന്നീ ബോട്ടുകളെ നിലവില്‍ ഇസ്രായേലി സൈനികര്‍ നിയമവിരുദ്ധമായി തടഞ്ഞതായി ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല അറിയിച്ചു.
Communication between Alma Boat and Israeli Navy vessel pic.twitter.com/OVyJHnSVNG
ജാമിങ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയ ശേഷമാണ് ഇസ്രായേലി സൈനികര്‍ ബോട്ടുകളില്‍ അതിക്രമിച്ചു കയറിയത്. അധിനിവേശ വര്‍ണവിവേചന ആധിപത്യ ഭരണസംവിധാനവുമായി സഹകരിക്കില്ലെന്ന് അല്‍മ ബോട്ടിലെ ക്യാപ്റ്റന്‍ ഇസ്രായേലി സൈന്യത്തെ അറിയിച്ചു. ''സമാധാനപൂര്‍ണമായ മാനുഷിക സഹായം നല്‍കാനാണ് വന്നിരിക്കുന്നത്. ഞങ്ങളുടെ യാത്ര അന്താരാഷ്ട്ര നിയമപ്രകാരം നിയമപരമാണ്, ഞങ്ങളെ തടയുന്നത് നിയമവിരുദ്ധമാണ്. നിങ്ങള്‍ പട്ടിണിക്കിട്ട് കൊല്ലുന്നവര്‍ക്ക് നല്‍കാന്‍ ഭക്ഷണവും സഹായവും വാട്ടര്‍ ഫില്‍ട്ടറുകളും ബേബി ഫോര്‍മുലകളുമായാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. ലോകം ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ശത്രുതാപരമായ നടപടികള്‍ സ്വീകരിക്കുന്നവര്‍ കണക്കുപറയേണ്ടി വരും.'' ക്യാപ്റ്റന്‍ അറിയിച്ചു. ബോട്ടുകളിലെ ലൈവ് സ്ട്രീമിങ് നിലച്ചു തുടങ്ങിയതോടെ ക്യാപ്റ്റന്‍ നിക്കോസ് ബോട്ടിലെ (അക്ക) പ്രവര്‍ത്തകര്‍ ഹൃദയചിഹ്നം കാണിച്ചു.
ബോട്ടുകള്‍ യുദ്ധ മേഖലയിലേക്ക് അടുക്കുകയാണെന്നും ഉപരോധം ലംഘിക്കുകയാണെന്നും ഇസ്രായേലി ഫ്‌ളോട്ടില്ലയെ ഭീഷണിപ്പെടുത്തി. എന്നാല്‍, ബോട്ടുകളിലെ ആക്ടിവിസ്റ്റുകള്‍ ഫലസ്തീനി സംഗീതമാണ് കേള്‍ക്കുന്നത്.
EMERGENCY ALERT ❗❗❗❗
— Global Sumud Flotilla ✨ (@GSMFlotilla) October 1, 2025
THE MOMENT #GlobalSumudFilotilla BOAT, THE ADARA, WAS CAPTURED BY ISRAELI OCCUPATION FORCES ❗❗❗❗❗❗❗#AllEyesOnSumudFlotilla #GlobalSumudFlottila pic.twitter.com/NbRERzHRkb
SONGS OF RESISTANCE!!!!! pic.twitter.com/lh5WPbsCf0
— Global Sumud Flotilla ✨ (@GSMFlotilla) October 1, 2025
updating
