അല്‍ മയാദീന്‍ ബ്യൂറോ ചീഫിനെ അറസ്റ്റ് ചെയ്ത് ഇസ്രായേലി സൈന്യം

Update: 2025-07-07 04:49 GMT

റാമല്ല: ലബ്‌നാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ മയാദീന്‍ ടിവിയുടെ വെസ്റ്റ്ബാങ്ക് ബ്യൂറോ ചീഫ് നാസര്‍ അല്‍ ലഹാമിനെ ഇസ്രായേലി സൈന്യം അറസ്റ്റ് ചെയ്തു. ബൈത്ത് ലാമിലെ വസതിയില്‍ അതിക്രമിച്ചു കയറിയായിരുന്നു അറസ്റ്റ്. വീട്ടിലെ ഫര്‍ണീച്ചറുകളെല്ലാം സൈനികര്‍ തകര്‍ത്തു. ഇസ്രായേലി ആഖ്യാനങ്ങളെ പൊളിച്ചുകാട്ടുന്ന റിപോര്‍ട്ടിങ്ങിനെ തുടര്‍ന്നാണ് അറസ്‌റ്റെന്ന് ഫലസ്തീനികള്‍ പറഞ്ഞു.