റോം: ഇറ്റലിയില്‍ അടുത്ത ആഴ്ച്ച നടക്കാനിരുന്ന മൂന്നു സൈക്കിളിങ് മല്‍സരങ്ങളില്‍ നിന്നും ഇസ്രായേലി ടീം പിന്‍മാറി.ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില്ലകെ ഇസ്രായേലി സൈന്യം ആക്രമിച്ചതിനാല്‍ ശക്തമായ പ്രതിഷേധമുണ്ടാവുമെന്ന് അവര്‍ വിലയിരുത്തി. അതിനാല്‍ മല്‍സരാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. നേരത്തെ ജിറോ ഡെല്‍ എമിലിയയിലെ മല്‍സരത്തില്‍ ഇസ്രായേല്‍ ടീമിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.