ഇസ്രായേല്‍ ആക്രമണം; ഗസയില്‍ ഒന്‍പതു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

Update: 2026-02-15 09:33 GMT

ഗസ: ഇസ്രായേല്‍ ആക്രമണത്തില്‍ ഗസയില്‍ ഒന്‍പതു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. യു എസ് മധ്യസ്ഥതയില്‍ നടന്ന വെടി നിര്‍ത്തല്‍ കരാറിന്റെ ഏറ്റവും പുതിയ ലംഘനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അല്‍ ഫലൂജയ്ക്കു സമീപം ഉണ്ടായ മറ്റൊരാക്രമണത്തില്‍ നാലു ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഗസയില്‍ 1500 തവണയായി ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ 10 നു ശേഷമുണ്ടായ ആക്രമണങ്ങളില്‍ ഇതുവരെ 591 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 1590 പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്ക് പറ്റിയത്. ഇസ്രായേല്‍ വംശഹത്യ ആരംഭിച്ചതു മുതല്‍ ഭക്ഷണം, വെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടി ഗസയിലെ ജനം ബുദ്ധിമുട്ടുകയാണ്.

Tags: