തെക്കന്‍ ലബ്‌നാനില്‍ ഇസ്രായേല്‍ ആക്രമണം; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

Update: 2026-03-25 06:02 GMT

ലബ്‌നാന്‍: തെക്കന്‍ ലബ്‌നാനിലെ ഇസ്രായേലി ആക്രമണങ്ങളില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. സിഡോണ്‍ പ്രദേശത്തിന് സമീപമുള്ള നിരവധി സ്ഥലങ്ങളിലാണ് ആക്രമണങ്ങള്‍ നടന്നതെന്ന് മാധ്യമ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഡലൂണ്‍ പ്രദേശത്തുണ്ടായ ഒരു ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.

അതേസമയം, മിയേ മിയേ അഭയാര്‍ഥി ക്യാംപിലെ ഒരു കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ, ഹബ്ബുഷ് പ്രദേശത്തുണ്ടായ മറ്റൊരു ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Tags: