ഗസ സിറ്റി: ഫലസ്തീനി അത്‌ലറ്റിനെ ഇസ്രായേലി അധിനിവേശ സൈന്യം വെടിവച്ചു കൊന്നു. ഗസയിലെ ഖാന്‍യൂനിസിലാണ് സംഭവം. ഭക്ഷണം വാങ്ങാന്‍ പോയി മടങ്ങുകയായിരുന്ന അലം അല്‍ അമൂറാണ് കൊല്ലപ്പെട്ടത്. തലയ്ക്കാണ് അലത്തിന് വെടിയേറ്റതെന്ന് അധികൃതര്‍ അറിയിച്ചു. വെസ്റ്റ് ഏഷ്യ ചാംപ്യന്‍ഷിപ്പില്‍ 500 മീറ്റര്‍ യൂത്തില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ ഇതുവരെ 774 കായികതാരങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ 355 പേര്‍ ഫുട്‌ബോള്‍ കളിക്കാരാണ്. 15 സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകളും കൊല്ലപ്പെട്ടു.