തെല്‍അവീവ്: ഗസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തല്‍ വേണമെന്ന് ഇസ്രായേലി സൈനികമേധാവി ഇയാല്‍ സാമിര്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഗസയില്‍ യുദ്ധം നടക്കുകയാണെന്നും അല്‍പ്പകാലം സൈനികപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നും ഗിലിയോട്ട് സൈനികകേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ സാമിര്‍ പറഞ്ഞു. ഗസയില്‍ യുദ്ധം തുടരാന്‍ രാഷ്ട്രീയ നേതൃത്വമാണ് നിര്‍ദേശിച്ചത്. ഇസ്രായേലി സൈന്യം നടത്തിയതില്‍ വച്ച് ഏറ്റവും സങ്കീര്‍ണമായ യുദ്ധമാണ് ഗസയില്‍ നടക്കുന്നത്. ഗസയില്‍ സൈന്യം നേട്ടമുണ്ടാക്കിയെങ്കിലും ഹമാസിനെ പരാജയപ്പെടുത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.