ലെബനന്‍ തലസ്ഥാനത്ത് ഇസ്രായേലിന്റെ വ്യോമാക്രമണം

Update: 2026-03-06 07:11 GMT

ബെയ്റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിന് തെക്ക് ഭാഗത്തുള്ള ദഹിയ പരിസരത്ത് ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം. പ്രദേശത്ത് 26 തവണ ബോംബാക്രമണം നടത്തിയതായി സൈന്യം പറഞ്ഞു.

ഹിസ്ബുല്ലയുടെ ഓഫീസും ഡ്രോണ്‍ സംഭരണ കേന്ദ്രവും ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായേല്‍ പറയുന്നു.തിങ്കളാഴ്ച മുതല്‍ ഇസ്രായേലി ആക്രമണങ്ങളില്‍ 123 പേര്‍ കൊല്ലപ്പെടുകയും 683 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇസ്രായേലി ആക്രമണങ്ങള്‍ കാരണം ലെബനനില്‍ അരലക്ഷം ആളുകള്‍ പലായനം ചെയ്തുവെന്നാണ് റിപോര്‍ട്ടുകള്‍. സൈന്യത്തിന്റെ കണക്കനുസരിച്ച്, ലെബനനില്‍ ഇതുവരെ ഏകദേശം 5 ലക്ഷം ആളുകള്‍ക്ക് അവരുടെ വീടുകള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരായി.

Tags: