കണ്ണില്ലാത്ത ക്രൂരത; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ ഗസയിൽ ലക്ഷ്യമിട്ടത് 130 കേന്ദ്രങ്ങൾ, കൊലപ്പെടുത്തിയത് 33ഫലസ്തീനികളെ

Update: 2025-07-06 10:51 GMT

ഗസ: ഗസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 33 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം ഗാസയിലെ നൂറിലധികം പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം അഴിച്ചുവിട്ടത്.

വെടിനിർത്തൽ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈറ്റ് ഹൗസിൽ ചർച്ചകൾക്കായി പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ആക്രമണം.

ഗസ സിറ്റിയിലെ രണ്ട് വീടുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇരുപതുപേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഷിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സെൽമിയ പറഞ്ഞു.

തെക്കൻ ഗസയിൽ, മെഡിറ്ററേനിയൻ പ്രദേശമായ മുവാസിയിൽ നടന്ന ആക്രമണത്തിൽ 13 ഫലസ്തീനികൾ കൊല്ലപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസ മുനമ്പിലുടനീളം 130 പ്രദേശങ്ങളാണ് ഇസ്രായേൽ ലക്ഷ്യമിട്ടത്. ഹമാസിന്റെ കമാൻഡ് ആൻഡ് കൺട്രോ, സംഭരണ ​​സൗകര്യങ്ങൾ, ആയുധങ്ങൾ, ലോഞ്ചറുകൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയത്.

Tags: