ലെബനന്‍: ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം. ലെബനനിലെ ഹിസ്ബുള്ള ആസ്ഥാനങ്ങളിലാണ് ശക്തമായ ബോംബാക്രമണം നടത്തിയത്. നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസ്ബുള്ള പോരാളി അലി ദാവൂദ് അമിച്ചിനെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഹിസ്ബുള്ളയുടെ എഞ്ചിനീയറിങ് വിഭാഗത്തിലെ ശാഖയുടെ തലവനാണ് അലി ദാവൂദ് അമിച്ച്.
ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ലെബനനെതിരെ കനത്ത വ്യോമാക്രമണം തുടരുകയാണ് ഇസ്രായേല്‍.