ദമസ്‌കസിന് സമീപം കമാന്‍ഡോ ആക്രമണം നടത്തി ഇസ്രായേലി സൈന്യം

Update: 2025-08-28 03:12 GMT

ദമസ്‌കസ്: ഹെലികോപ്റ്ററില്‍ എത്തിയ ഇസ്രായേലി സൈനികര്‍ സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന് സമീപം ആക്രമണം നടത്തി. നാലു സൈനിക ഹെലികോപ്റ്ററുകളില്‍ എത്തിയ സംഘമാണ് സിറിയന്‍ സൈനിക ക്യാംപ് തകര്‍ത്തതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. പക്ഷേ, സിറിയന്‍ സൈന്യം പ്രതിരോധിച്ചില്ല. ബശാറുല്‍ അസദ് ഭരണകൂടം വീഴുന്നതിന് മുമ്പ് ഈ പ്രദേശത്ത് ഒരു വ്യോമപ്രതിരോധ സംവിധാനമുണ്ടായിരുന്നു. ഇറാന്റെ സഹായത്തോടെ സ്ഥാപിച്ച ഇതിനെ അസദ് വീണ ശേഷം ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു. ഇത് തന്ത്രപ്രധാന സൈനികകേന്ദ്രമാണെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്.

അതേസമയം, ദമസ്‌കസിന് തെക്കുള്ള കിസ്‌വ സൈനിക ബാരക്കുകളില്‍ ഇസ്രായേലി യുദ്ധവിമാനങ്ങളും ഡ്രോണുകളും ബോംബിട്ടു. കഴിഞ്ഞ ദിവസം പ്രദേശത്ത് എട്ടു സിറിയന്‍ സൈനികരെ ഇസ്രായേലികള്‍ കൊന്നിരുന്നു. കിസ് വ പ്രദേശത്ത് രഹസ്യമായി സ്ഥാപിച്ചിരുന്ന നിരീക്ഷണ ഉപകരണങ്ങള്‍ കണ്ടെത്തിയ സൈനികര്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാ സന റിപോര്‍ട്ട് ചെയ്തു. അതിനാല്‍ തന്നെ നിരീക്ഷണ ഉപകരണങ്ങള്‍ പിടിച്ചെടുക്കാന്‍ സിറിയന്‍ സൈന്യത്തിന് കഴിഞ്ഞില്ല.