ഗസ സിറ്റി: ഗസയിലെ ജനങ്ങള്‍ക്ക് സഹായം നല്‍കാനെന്ന പേരില്‍ വിമാനത്തില്‍ നിന്നിട്ട എയര്‍ഡ്രോപ്പ് വീണ് നഴ്‌സ് മരിച്ചു. അല്‍ അഖ്‌സ ആശുപത്രിയിലെ നഴ്‌സാണ് മരിച്ചത്. വിമാനത്തില്‍ നിന്നിട്ട എയര്‍ഡ്രോപ്പ് നഴ്‌സ് താമസിക്കുന്ന ടെന്‍ഡിന് മുകളിലാണ് വീണത്. ഇന്ന് രാവിലെ മുതല്‍ ഗസയില്‍ 56 ഫല്‌സ്തീനികളെ ഇസ്രായേലി സൈന്യം കൊലപ്പെടുത്തി. ഭക്ഷ്യസഹായം തേടി എത്തിയ 27 പേരും അതില്‍ ഉള്‍പ്പെടുന്നു.