ഗസയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരെ ഇസ്രായേല്‍ ബോംബിട്ട് കൊന്നു

Update: 2025-08-11 02:57 GMT

ഗസ സിറ്റി: ഗസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ ജസീറ ചാനലിന്റെ റിപോര്‍ട്ടറായ അനസ് അല്‍ ശരീഫും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഗസ നഗരത്തില്‍ അല്‍ ഷിഫ ആശുപത്രിക്ക് സമീപം മാധ്യമപ്രവര്‍ത്തകര്‍ താമസിക്കുന്ന ടെന്‍ഡിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് എല്ലാവരും മരിച്ചത്. അല്‍ ജസീറ റിപോര്‍ട്ടര്‍ മുഹമ്മദ് ഖ്വറീഖ്, കാമറ ഓപ്പറേറ്റര്‍ ഇബ്രാഹിം സഹര്‍, മുഹമ്മദ് നൗഫല്‍, മുഅ്മിന്‍ അലിവ എന്നിവരാണ് കൊല്ലപ്പെട്ടത്. 28കാരനായ അനസ് അല്‍ ശരീഫ്, അല്‍ ജസീറയുടെ അറബിക് വിഭാഗത്തിന് വേണ്ടിയാണ് റിപോര്‍ട്ട് ചെയ്തിരുന്നത്.