തെഹ്‌റാന്‍: ഇറാനുമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇസ്രായേലി മാധ്യമങ്ങള്‍ സൂചന നല്‍കി. നാലു ഘട്ടമായി ഇസ്രായേലിലേക്ക് മിസൈല്‍ അയച്ചതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതെന്ന് സൂചന നല്‍കുന്ന പോസ്റ്റ് പ്രസ് ടിവിയും എക്‌സില്‍ പങ്കുവച്ചു. പക്ഷേ, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ബോംബ് ഷെല്‍ട്ടറുകളില്‍ നിന്ന് ആളുകള്‍ക്ക് പുറത്തിറങ്ങാമെന്ന് ഇസ്രായേലി ഹോം കമാന്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാസമിതി യോഗം വിളിച്ചുചേര്‍ത്തിരുന്നു. ചര്‍ച്ചയിലെ വിവരങ്ങള്‍ പുറത്ത് പറയരുതെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദേശവും നല്‍കി.