ഗസയിലേക്കുള്ള ഒരു ഫ്‌ളോട്ടില്ല കൂടി തടഞ്ഞ് ഇസ്രായേല്‍

Update: 2025-10-08 09:31 GMT

കെയ്‌റോ: ഫലസ്തീനിലെ ഗസയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തകര്‍ക്കാന്‍ എത്തിയ ഒരു ഫ്‌ളോട്ടില്ലയെ കൂടി തടഞ്ഞ് ഇസ്രായേല്‍. ഇറ്റലിയില്‍ നിന്നും എത്തിയ ഗസ സണ്‍ബേഡ്, അലാ അല്‍ നജ്ജാര്‍, അനസ് അല്‍ ശരീഫ്, കോണ്‍ഷ്യസ് അടക്കമുള്ള ബോട്ടുകളെയാണ് തടഞ്ഞത്. അതിലെ 93 ഡോക്ടര്‍മാരെയും അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തകരെയും ഇസ്രായേലി സൈന്യം തടങ്കലില്‍ വച്ചു. അവരെ ഇനി നാടുകടത്തും.