ഫലസ്തീനികളെ ദക്ഷിണ സുഡാനിലേക്ക് നാടുകടത്താന്‍ ഇസ്രായേല്‍ നീക്കമെന്ന് റിപോര്‍ട്ട്

Update: 2025-08-13 07:28 GMT

തെല്‍അവീവ്: ഗസയിലെ ഫലസ്തീനികളെ ദക്ഷിണ സുഡാനിലേക്ക് നാടുകടത്താന്‍ ഇസ്രായേല്‍ ശ്രമം നടത്തുന്നതായി റിപോര്‍ട്ട്. വിഷയത്തില്‍ ദക്ഷിണ സുഡാനുമായി ഇസ്രായേല്‍ ആറുതവണ ചര്‍ച്ച നടത്തിയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഇസ്രായേലി പ്രതിനിധി സംഘം ഉടന്‍ ദക്ഷിണ സുഡാന്‍ സന്ദര്‍ശിക്കുമെന്നാണ് യുഎസ് ലോബിയിങ് സ്ഥാപനത്തിന്റെ മേധാവിയായ ജോ സ്‌ലാവിക് വാര്‍ത്ത ഏജന്‍സിയായ എപിയോട് പറഞ്ഞത്. ദക്ഷിണ സുഡാനില്‍ ഫലസ്തീനികളെ ടെന്‍ഡുകളില്‍ പാര്‍പ്പിക്കാനാണ് ഇസ്രായേലിന്റെ നീക്കം.ഫലസ്തീനികളെ സ്വീകരിക്കരുതെന്ന് ദക്ഷിണ സുഡാനോട് അഭ്യര്‍ത്ഥിച്ചതായി ചില ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.