സിറിയയില്‍ പത്താം ഔട്ട് പോസ്റ്റ് സ്ഥാപിച്ച് ഇസ്രായേലി സൈന്യം

Update: 2025-07-03 14:32 GMT

ദമസ്‌കസ്: തെക്കന്‍ സിറിയയില്‍ ഇസ്രായേലി സൈന്യം പത്താം ഔട്ട്‌പോസ്റ്റും സ്ഥാപിച്ചു. പണ്ട് സിറിയയില്‍ നിന്നും തട്ടിയെടുത്ത ഗോലാന്‍ കുന്നുകള്‍ക്ക് സമീപവും മൗണ്ട് ഹെര്‍മോണ് സമീപവുമാണ് ഈ ഔട്ട്‌പോസ്റ്റുകളെല്ലാം. ഇതിനെതിരെ തെക്കന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. എന്നാല്‍, ദമസ്‌കസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതിനെ ഗൗരവമായി കണക്കാക്കുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. സിറിയയുമായി ചര്‍ച്ച നടത്തുകയാണെങ്കില്‍ ഈ പ്രദേശങ്ങള്‍ വിട്ടുനല്‍കില്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്.

അതേസമയം, വെസ്റ്റ്ബാങ്കിലെ ജെറിക്കോയില്‍ ജൂത കുടിയേറ്റക്കാര്‍ ഫലസ്തീനികളുടെ വീട് മോഷണം വ്യാപകമാക്കി.



ഇന്നലെ അറബ് അല്‍ മലിഹാത്ത് ഗ്രാമത്തില്‍ ഇസ്രായേലി സൈന്യവുമായി എത്തിയ അവര്‍ നിരവധി വീടുകള്‍ പിടിച്ചെടുത്തു.