ലബ്‌നാനില്‍ ഇസ്രായേലി വ്യോമാക്രമണം: മൂന്നു കുട്ടികള്‍ അടക്കം കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു

Update: 2025-09-21 16:24 GMT

ബെയ്‌റൂത്ത്: ലബ്‌നാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നു കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു. 2024ലെ നവംബറിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന്റെ ഭാഗമായിരുന്നു ഈ ആക്രമണവും. പിന്നാലെ മറ്റൊരു പ്രദേശത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഇസ്രായേലി ഡ്രോണ്‍ ആക്രമിച്ചു. ഞായറാഴ്ച്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹസന്‍ എന്നയാളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്കെതിരേയും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി.