സമാധാന ചര്‍ച്ചകള്‍ മൂന്നാംദിവസത്തേക്കുകടക്കുമ്പോഴും ഗസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍
ഗസ: ഈജിപ്തില്‍ സമാധാന ചര്‍ച്ചകള്‍ മൂന്നാംദിവസത്തേക്കുകടക്കുമ്പോഴും ഗസയില്‍ ആക്രമണം നടത്തി ഇസ്രായേല്‍. ഹെബ്രോണ്‍ ഗവര്‍ണറേറ്റിലെ അരൂബ് അഭയാര്‍ഥി ക്യാംപില്‍ നടത്തിയ റെയ്ഡിന് ശേഷം ഡസന്‍ കണക്കിന് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം ആക്രമിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
വെസ്റ്റ് ബാങ്കില്‍ നിരവധി ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു. റാമല്ലയുടെ പടിഞ്ഞാറുള്ള അറ്റ് തഹ്ത ഗ്രാമത്തില്‍ നിന്ന് പുലര്‍ച്ചെ 19 വയസ്സുകാരനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തകളും പുറത്തുവന്നു. ടണ്‍ കണക്കിന് സ്‌ഫോടകവസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ വാഹനങ്ങളുടെ വ്യാപകമായ ഉപയോഗത്തിന്റെ ഫലമായി ഗസ നഗരത്തില്‍ വലിയ സ്‌ഫോടനങ്ങളാണ് നടക്കുന്നത്. അക്രമണങ്ങളധികവും സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വച്ചിട്ടുള്ളതാണെന്നും ഗസ നിവാസികള്‍ പറയുന്നു.