ഗസയിലെ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; വിവിധ പ്രദേശങ്ങളില്‍ ആക്രമണം
ഗസ സിറ്റി: യുഎസ് മധ്യസ്ഥതയില്‍ ഗസയില്‍ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍. ഇന്നു രാവിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായേലി സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും നിരവധി ആക്രമണങ്ങള്‍ നടത്തി. തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിലാണ് പ്രധാനമായും ആക്രമണങ്ങള്‍ നടക്കുന്നത്. മധ്യഗസയിലെ വാദി ഗസ പാലത്തിന് സമീപം വെടിവയ്പ്പ് നടക്കുന്നതായും റിപോര്‍ട്ട് പറയുന്നു. വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിക്കുന്ന ഇസ്രായേലിന്റെ സ്വഭാവം വീണ്ടും വ്യക്തമാക്കുന്നതാണ് ഇത്.