സന്‍ആ: ഗസയ്ക്ക് പിന്തുണ നല്‍കുന്ന യെമനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. പടിഞ്ഞാറന്‍ തീരത്തെ ഹുദൈദ പ്രദേശത്തായിരുന്നു ആക്രമണം. വ്യോമാക്രമണം നടത്തുന്നതിന് കൊടുക്കുന്ന മുന്നറിയിപ്പ് പോലുമില്ലാതെയായിരുന്നു ഇത്തവണ ആക്രമണം നടത്തിയത്. ഗസയ്ക്ക് പിന്തുണയുമായി യെമന്‍ വന്നതിന് ശേഷമുള്ള 12ാം ആക്രമണമായിരുന്നു നടന്നത്. യെമന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകള്‍ വിക്ഷേപിച്ചതോടെ പത്ത് ഇസ്രായേലി വിമാനങ്ങള്‍ വ്യോമാതിര്‍ത്തി കടന്നു പോയി.ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ ഭയക്കുന്നവരല്ല തങ്ങളെന്ന് അന്‍സാറുല്ല അറിയിച്ചു.