സന്‍ആയില്‍ ഇസ്രായേലി വ്യോമാക്രമണം(വീഡിയോ)

Update: 2025-08-24 13:39 GMT

സന്‍ആ: യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങളിലും ഹുദൈദ തുറമുഖത്തിന് സമീപവും ആക്രമണം നടന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ ദിവസം ക്ലസ്റ്റര്‍ പോര്‍മുനയുള്ള മിസൈല്‍ ഉപയോഗിച്ച് അന്‍സാറുല്ല ഇസ്രായേലില്‍ ആക്രമണം നടത്തിയിരുന്നു. പുതിയ ആക്രമണത്തിന് മറുപടിയുണ്ടാവുമെന്ന് അന്‍സാറുല്ല അറിയിച്ചു.