ഇസ്രായേലിന് മല്‍സരിക്കാന്‍ അനുമതി; യൂറോവിഷന്‍' ഗാനമല്‍സരം ബഹിഷ്‌കരിച്ച് നാലു രാജ്യങ്ങള്‍
മല്‍സരം ബഹിഷ്‌കരിച്ചത് അയര്‍ലന്‍ഡ്, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്സ്, സ്ലോവേനിയ എന്നീ രാജ്യങ്ങള്‍
ന്യൂഡല്‍ഹി: ഇസ്രായേലിന് മല്‍സരിക്കാന്‍ അനുമതി ലഭിച്ചതിനേതുടര്‍ന്ന് യൂറോവിഷന്‍ ഗാനമല്‍സരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച് അയര്‍ലന്‍ഡ്, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്സ്, സ്ലോവേനിയ എന്നീ രാജ്യങ്ങള്‍. ഈ വിഷയത്തില്‍ രഹസ്യ ബാലറ്റ് വേണമെന്ന് ആവശ്യപ്പെട്ട സ്പാനിഷ് പ്രക്ഷേപകരായ ആര്‍ടിവിഇ, ഇസ്രായേലിന് മല്‍സരിക്കാന്‍ അനുമതി നല്‍കിയ തീരുമാനം 'മേളയുടെ ഓര്‍ഗനൈസേഷനോടുള്ള അവിശ്വാസം' വര്‍ധിപ്പിച്ചതായി പറഞ്ഞു. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യുകെ എന്നിവയ്ക്കൊപ്പം യൂറോവിഷന്റെ 'ബിഗ് ഫൈവ്' രാജ്യങ്ങളില്‍ ഒന്നാണ് സ്പെയിന്‍.
ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരേയുള്ള തങ്ങളുടെ നിലപാടാണ് തീരുമാനത്തിനു പിന്നിലെന്ന് അയര്‍ലന്‍ഡ്, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്സ്, സ്ലോവേനിയ എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കി.
യൂറോവിഷന്‍ ഗാനമല്‍സരത്തിന്റെ 70-ാമത് പതിപ്പാണ് 2026 ലെ യൂറോവിഷന്‍ ഗാനമല്‍സരം . മെയ് 12, 14 തീയതികളില്‍ രണ്ട് സെമിഫൈനലുകളും 2026 മെയ് 16 ന് ഒരു ഫൈനലും ഓസ്ട്രിയയിലെ വിയന്നയിലെ വീനര്‍ സ്റ്റാഡ്താലില്‍ നടക്കും . യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിംഗ് യൂണിയനും ഹോസ്റ്റ് ബ്രോഡ്കാസ്റ്ററായ ഓസ്റ്റെറിച്ചിഷര്‍ റണ്ട്ഫങ്കും ചേര്‍ന്നാണ് ഇത് സംഘടിപ്പിക്കുന്നത്.
അതേസമയം, ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് രാജ്യത്തെ മല്‍സരിക്കാന്‍ അനുവദിക്കാനുള്ള തീരുമാനത്തെ പ്രശംസിച്ചു. ഐക്യദാര്‍ഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും അഭിനന്ദനാര്‍ഹമായ പ്രവൃത്തിയാണിതെന്നായിരുന്നു പരാമര്‍ശം.
