ഇറാനെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അറബ്-ഇസ്‌ലാമിക രാജ്യങ്ങള്‍

Update: 2025-06-17 14:03 GMT

റിയാദ്: ഇറാനെതിരായ ആക്രമണങ്ങള്‍ ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് 21 അറബ്-ഇസ്‌ലാമിക രാജ്യങ്ങള്‍. ഈജിപ്ത്, തുര്‍ക്കി, ജോര്‍ദാന്‍, യുഎഇ, പാകിസ്താന്‍, ബഹ്‌റൈന്‍, ബ്രൂണെയ്, ഛാഡ്, ഗാമ്പിയ, അള്‍ജീരിയ, കൊമോറോസ്, ജിബൂത്തി, സൗദി അറേബ്യ, സോമാലിയ, ഇറാഖ്, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ലിബിയ, മൗറിത്താനിയ തുടങ്ങിയ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. ഇസ്രായേലി ആക്രമണത്തെ ക്യൂബന്‍ പ്രസിഡന്റ് മിഗുവേല്‍ ഡയസ് കാനെല്‍ അപലപിച്ചു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ച് യുദ്ധക്കുറ്റങ്ങള്‍ നടത്തുകയാണെന്ന് വെനുസ്വേലന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ ജനതയ്ക്കും സര്‍ക്കാരിനുമൊപ്പമാണ് നിക്കാരഗ്വയെന്ന് സര്‍ക്കാര്‍ അറിയിച്ചു.