ഇസ് ലാമാബാദിലെ ആക്രമണം; മരണം 69 ആയി, 169 പേര്‍ക്ക് പരിക്ക്

Update: 2026-02-06 17:26 GMT

ഇസ് ലാമാബാദ്: പാകിസ്താനിലെ ഇസ് ലാമാബാദിലെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 69 ആയി. ഇസ് ലാമാബാദിലെ ഷിയ മസ്ജിദിനു സമീപം ജുമാ നമസ്‌കാരത്തിന് വിശ്വാസികള്‍ ഒത്തുകൂടിയ സമയത്തായിരുന്നു സ്‌ഫോടനം. 169 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച നമസ്‌കാരത്തിനായി വിശ്വാസികള്‍ എത്തുന്ന സമയത്തായിരുന്നു സ്‌ഫോടനം. പിന്നാലെ പോസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഫോറന്‍സിക് സംഘം മേഖലയിലെത്തി തെളിവ് ശേഖരണം നടത്തുകയാണ്. സംഭവത്തിനു പിന്നാലെ ഇസ് ലാമാബാദില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.