'ആസ്മ വില്ലനാകുന്നോ?' ; ആഗോളതലത്തില്‍, ആസ്മ കേസുകളില്‍ 13 ശതമാനവും ഇന്ത്യയില്‍

Update: 2025-09-30 06:38 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ഏകദേശം 35 ദശലക്ഷം ആളുകള്‍ക്ക് ആസ്മ ഉണ്ടെന്ന് വിദഗ്ധര്‍. ആഗോളതലത്തില്‍, ആസ്മ കേസുകളില്‍ 13ശതമാനം കേസുകളും ഇന്ത്യയിലാണ്. മരണനിരക്കും കൂടുതലാണ്. ആസ്മ ഒരു പുതിയ രോഗമല്ല. എന്നാല്‍ അതു മനസിലാക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഇത് ഒരു സാധാരണ ജലദോഷവും ചുമയും മാത്രമാണെന്ന് കരുതി ആളുകള്‍ പലപ്പോഴും അവഗണിക്കുന്നുവെന്നും എന്നാല്‍ സമയബന്ധിതമായ ശ്രദ്ധയോടെ, ആസ്മ നിയന്ത്രണത്തിലാക്കാനും സാധാരണ ജീവിതം നേടാനും കഴിയുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.


ആസ്ത്മയുടെ ലക്ഷണങ്ങള്‍ ഒരോ വ്യക്തികള്‍ക്കും വ്യത്യസ്തമാണ്. ചിലര്‍ക്ക് എല്ലായ്പ്പോഴും ഇവ ഉണ്ടാകാറുണ്ട് . ആസ്മയുടെ പ്രധാന ലക്ഷണങ്ങള്‍ ശ്വാസതടസ്സം, നെഞ്ചുവേദന, ചുമ (രാത്രിയിലോ രാവിലെയോ കൂടുതല്‍), ശ്വസിക്കുമ്പോള്‍ വിസില്‍ ശബ്ദം എന്നിവയാണ്.

പാരിസ്ഥിതികവും ജനിതകവുമായ ഘടകങ്ങളുടെ സംയോജനമാണ് ആസ്മയ്ക്ക് കാരണം. കൃത്യമായ കാരണം അജ്ഞാതമാണ്. പക്ഷേ ചില ഘടകങ്ങള്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. കുടുംബത്തില്‍ ആസ്മയോ അലര്‍ജിയോ ഉള്ളവരുടെ ചരിത്രം ഒരു കുട്ടിക്ക് അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനം.


കുട്ടിക്കാലത്തുണ്ടാകുന്ന ആര്‍എസ്വി വൈറസ് പോലുള്ള ആവര്‍ത്തിച്ചുള്ള ശ്വസന അണുബാധകളും ആസ്മയ്ക്ക് കാരണമാകും. ഇന്ത്യയില്‍ വായു മലിനീകരണം ഒരു പ്രധാന ഘടകമാണെന്ന് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മുതിര്‍ന്നവരില്‍ 2-3ശതമാനത്തെയും കുട്ടികളില്‍ 4-20 ശതമാനത്തെയും ബാധിക്കുന്നു. എന്തെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ കണ്ടാല്‍ സ്വയം ചികില്‍സ ഒഴിവാക്കി വൈദ്യസഹായം തേടുക എന്നതാണ് ഏറ്റവും വലിയ സുരക്ഷാമര്‍ഗം എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: