ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതായി ഐആര്‍ജിസി

Update: 2026-03-04 09:58 GMT

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി). ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ ആക്രമണം ശക്തമായതോടെയാണ് ഹോര്‍മുസ് കടലിടുക്ക് അടച്ചത്.

നിലവില്‍ ആഗോള എണ്ണ വിതരണ ശൃംഖല തടസപ്പെട്ടിരിക്കുകയാണ്. നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഏകദേശം 3,200 കപ്പലുകളാണ് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇത് ആഗോള തലത്തിലുള്ള കപ്പലുകളുടെ 4 ശതമാനത്തോളം വരും. നിഷ്‌ക്രിയമായ കപ്പലുകളില്‍ ഏകദേശം 1,230 എണ്ണം ഗള്‍ഫ് മേഖലയ്ക്കുള്ളില്‍ മാത്രം സര്‍വീസ് നടത്തുന്നവയാണ്.

Tags: