ഹിസ്ബുല്ലയുടെയും അന്‍സാറുല്ലയുടെയും ആസ്തികള്‍ മരവിപ്പിച്ച നടപടി പിന്‍വലിച്ച് ഇറാഖ്

Update: 2025-12-10 03:31 GMT

ബാഗ്ദാദ്: ലബ്‌നാനിലെ ഹിസ്ബുല്ലയുടെയും യെമനിലെ അന്‍സാറുല്ലയുടെയും ബാങ്ക് അക്കൗണ്ടുകളും ആസ്തികളും മരവിപ്പിച്ച ഉത്തരവ് ഇറാഖ് സെന്‍ട്രല്‍ ബാങ്ക് പിന്‍വലിച്ചു. ഇനി അക്കൗണ്ടുകളും ആസ്തികളും സംഘടനകള്‍ക്ക് ഉപയോഗിക്കാം. തീവ്രവാദ സംഘടനകളാണെന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ആദ്യം നടപടി സ്വീകരിച്ചത്. എന്നാല്‍, ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് അല്‍ സുഡാനി വിഷയത്തില്‍ നേരിട്ട് ഇടപെട്ടു. എങ്ങനെയാണ് തെറ്റ് സംഭവിച്ചതെന്ന് അന്വേഷിക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് തെറ്റ് പറ്റിയെന്ന് പറഞ്ഞാണ് ബാങ്ക് നിലപാട് മാറ്റിയത്. ലബ്‌നാനികളും ഫലസ്തീനികളും നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരേ പോരാടുന്ന സംഘടനകളാണ് ഇവയെന്ന് മുഹമ്മദ് അല്‍ സുഡാനി പറഞ്ഞു. മലേഷ്യന്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഐഎസ്, അല്‍ ഖ്വയ്ദ സംഘടനകളുടെ ആസ്തികള്‍ മാത്രമാണ് മരവിപ്പിച്ചിരിക്കുന്നതെന്നും ഇറാഖി സര്‍ക്കാര്‍ വിശദീകരിച്ചു.