ഇറാഖി പിഎംഎഫ് മേധാവി ഇറാനില്‍

Update: 2025-10-12 16:59 GMT

തെഹ്‌റാന്‍: ഇറാഖിലെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ പോപുലര്‍ മൊബലൈസേഷന്‍ ഫോഴ്‌സിന്റെ മേധാവി ഫാലിഹ് അല്‍ ഫയ്യാദ് ഇറാനിലെത്തി. ഇറാന്‍ പോലിസ് കമാന്‍ഡര്‍ അഹമദ് റെസ റദാന്‍ അടക്കമുള്ളവരെ അദ്ദേഹം സന്ദര്‍ശിച്ചു. അതിര്‍ത്തിപ്രദേശങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും ചര്‍ച്ച നടത്തി. അതേസമയം, ഇറാനിയന്‍ എണ്ണ ടാങ്കറുകള്‍ക്കെതിരായ നടപടികള്‍ യുഎസ് അവസാനിപ്പിക്കണമെന്ന് ഇറാനി ദേശീയ സുരക്ഷാ സമിതി അംഗം അലാവുദ്ദീന്‍ ബൊറേജി ആവശ്യപ്പെട്ടു. സമുദ്ര ഗതാഗതം എല്ലാവര്‍ക്കും അവകാശമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.