ഇറാനികള്‍ ആരെയും അവരുടെ വിധി തീരുമാനിക്കാന്‍ അനുവദിക്കില്ല: വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ച്ചി

തെഹ്‌റാന്‍: ഇറാനികള്‍ ആരെയും അവരുടെ വിധി തീരുമാനിക്കാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ച്ചി. ഇറാന്‍ രാഷ്ട്രത്തിന് അതിന്റെ മൂല്യം അറിയാമെന്നും അതിന്റെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നുവെന്നും മറ്റുള്ളവരെ ഒരിക്കലും അതിന്റെ വിധി തീരുമാനിക്കാന്‍ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രി വിശദീകരിച്ചു.
'മിഥ്യാധാരണകള്‍ കൂടുതല്‍ മോശമായ തെറ്റുകളിലേക്ക് നയിച്ചാല്‍, ഇറാന്‍ അതിന്റെ യഥാര്‍ഥ കഴിവുകള്‍ വെളിപ്പെടുത്താന്‍ മടിക്കില്ല, അത് തീര്‍ച്ചയായും ഇറാന്റെ ശക്തിയെക്കുറിച്ചുള്ള ഏതൊരു മിഥ്യാധാരണയും അവസാനിപ്പിക്കും' അദ്ദേഹം പറഞ്ഞു. നന്മ നല്ല മനസ്സിനെ ജനിപ്പിക്കുന്നെന്നും ബഹുമാനം ബഹുമാനത്തെ ജനിപ്പിക്കുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഒരു ജനത എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ മൂല്യവും സ്വതന്ത്ര്യവും പ്രധാനമാണെന്നും ഇറാനുമായി കരാര്‍ വേണമെങ്കില്‍ പരമോന്നത നേതാവിനെതിരായ പരാമര്‍ശങ്ങള്‍ ട്രംപ് ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.