അയല്‍ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെസ്‌കിയാന്‍

Update: 2026-03-07 08:15 GMT

തെഹ്‌റാന്‍: അതേസമയം, അയല്‍ രാജ്യങ്ങള്‍ സ്വന്തം മണ്ണില്‍ നിന്ന് ഇറാനെതിരെ ആക്രമണം അഴിച്ചുവിടുന്നില്ലെങ്കില്‍ ഇനി അവരെ ആക്രമിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെസ്‌കിയാന്‍.

ഇറാന്റെ ഇടക്കാല നേതൃത്വ കൗണ്‍സില്‍ ഇന്നലെ ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയതായി അദ്ദേഹം പറഞ്ഞു. സമീപ ദിവസങ്ങളില്‍ അയല്‍രാജ്യങ്ങള്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പെസ്ഷ്‌കിയന്‍ അവരോട് ക്ഷമാപണം നടത്തി. ഈ രാജ്യങ്ങളുമായി സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: