ജര്‍മനി, യുകെ, ഫ്രാന്‍സ് എന്നിവിടങ്ങളിലെ സ്ഥാനപതികളെ പിന്‍വലിച്ച് ഇറാന്‍
തെഹ്‌റാന്‍: ജര്‍മനിയിലെയും യുകെയിലും ഫ്രാന്‍സിലെയും സ്ഥാനപതികളെ പിന്‍വലിച്ച് ഇറാന്‍. ആണവോര്‍ജവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പരാജയത്തെ തുടര്‍ന്ന് യുഎന്‍ സുരക്ഷാ സമിതിയുടെ ഉപരോധം ഇറാനില്‍ അടിച്ചേല്‍പ്പിക്കാന്‍ ഇ3 എന്നറിയപ്പെടുന്ന ഈ രാജ്യങ്ങള്‍ ശ്രമിച്ചതാണ് കാരണം. ഇറാനെതിരേ ഉപരോധങ്ങള്‍ പാടില്ലെന്ന റഷ്യയുടെയും ചൈനയുടെയും പ്രമേയത്തെ ഈ മൂന്നുരാജ്യങ്ങള്‍ അടക്കം വീറ്റോ ചെയ്തിരുന്നു. 2018ല്‍ ആണവോര്‍ജ ചര്‍ച്ചകളില്‍ നിന്നും യുഎസ് പിന്‍വാങ്ങിയിരുന്നു. പിന്നീട് യുകെയും ഫ്രാന്‍സും ജര്‍മനിയുമാണ് ഇറാന്‍ വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പാശ്ചാത്യരാജ്യങ്ങളുടെ സമ്മര്‍ദ്ദങ്ങളെ വിലവയ്ക്കില്ലെന്ന് ഇറാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.