തെഹ്‌റാന്‍: ആക്രമണകാരികള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് ഇറാന്‍. ഇപ്പോള്‍ വെടിനിര്‍ത്തല്‍ ആവശ്യമില്ലെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു.
ഇറാനെ ആക്രമിക്കുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്നും അവര്‍ വീണ്ടും അങ്ങനെ ചെയ്യാന്‍ ധൈര്യപ്പെടില്ലെന്നും അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു.
അമേരിക്കയുമായും ഇസ്രായേലുമായും ഉള്ള ചര്‍ച്ചകളിലൂടെ ഈ യുദ്ധം അവസാനിക്കുമെന്ന് ഇറാന്‍ വിശ്വസിക്കുന്നില്ലെന്ന് ഗാലിബാഫ് പറഞ്ഞു.ആദ്യം യുദ്ധം, പിന്നീട് ചര്‍ച്ചകള്‍, വെടിനിര്‍ത്തല്‍, കുറച്ച് സമയത്തിന് ശേഷം വീണ്ടും യുദ്ധം തുടങ്ങിയ സാഹചര്യം അവസാനിപ്പിക്കാനാണ് ഇറാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.