
തെഹ്റാന്: ഇസ്രായേലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ഫത്തഹ് മിസൈല്‍ യുഎസിനുള്ള സന്ദേശമാണെന്ന് ഇറാന്. ഓപ്പറേഷന് ട്രൂ പ്രോമിസ്-3ന്റെ പതിനൊന്നാം ഘട്ടത്തിലാണ് ഫത്തഹ് ഹൈപ്പര്‍സോണിക് മിസൈല്‍ ഇറാന് ഉപയോഗിച്ചത്. 2023 ജൂണില്‍ അവതരിപ്പിച്ച ഈ മിസൈലിന് 13-15 മാക്കിനിടയില് സ്പീഡുണ്ട്. ഇറാനില്‍ നിന്നും ഇസ്രായേലില്‍ എത്താന്‍ വെറും 400 സെക്കന്‍ഡ് സമയം മാത്രമേ ആവശ്യമുള്ളൂ. അന്തരീക്ഷത്തില്‍ ഓടിക്കളിക്കുന്നതിനാല്‍ ഇന്ന് നിലവിലുള്ള ഒരു വ്യോമപ്രതിരോധ സംവിധാനത്തിനും ഇതിനെ തകര്‍ക്കാനാവില്ല.