തങ്ങളുടെ തീരപ്രദേശങ്ങളോ ദ്വീപുകളോ ആക്രമിക്കപ്പെട്ടാല്‍, പേര്‍ഷ്യന്‍ ഗള്‍ഫിലെ കടല്‍പ്പാതകളില്‍ മൈനുകള്‍ സ്ഥാപിക്കുമെന്ന് ഇറാന്‍

Update: 2026-03-23 09:21 GMT

തെഹ്‌റാന്‍: തങ്ങളുടെ തീരപ്രദേശങ്ങളോ ദ്വീപുകളോ ആക്രമിക്കപ്പെട്ടാല്‍, പേര്‍ഷ്യന്‍ ഗള്‍ഫിലെ കടല്‍പ്പാതകളില്‍ മൈനുകള്‍ സ്ഥാപിക്കുമെന്ന് ഇറാന്‍. ഈ പാതയിലേക്ക് പ്രവേശിക്കാന്‍ രാജ്യങ്ങള്‍ ഇറാനുമായി ചര്‍ച്ച നടത്തേണ്ടിവരുമെന്നും ഇറാന്‍ വ്യക്തമാക്കി.

ഇറാന്റെ വൈദ്യുത നിലയം ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്തിയ സമയത്താണ് ഈ പ്രസ്താവന വരുന്നത്. ഇറാന്റെ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള നീക്കവും ട്രംപ് ഭരണകൂടം നടത്തുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

Tags: