ഉന്‍മൂലനം ചെയ്യാനുള്ള ഇസ്രായേലി നേതാക്കളുടെ പട്ടിക ഇറാന്‍ തയ്യാറാക്കിയെന്ന്
തെഹ്‌റാന്‍: ഉന്മൂലനം ചെയ്യാനുള്ള ഇസ്രായേലി നേതാക്കളുടെ പട്ടിക ഇറാന്‍ തയ്യാറാക്കിയെന്ന് റിപോര്‍ട്ട്. തെഹ്‌റാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സബ്‌രിന്‍ ന്യൂസ് ആണ് ഇസ്രായേലി നേതൃത്വത്തിന്റെ പട്ടിക പുറത്തുവിട്ടത്. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്, മുഖ്യ സൈനിക റബി ബ്രിഗേഡിയര്‍ ജനറല്‍ റബി ഇയാല്‍ ക്രിം തുടങ്ങിയവരാണ് പട്ടികയിലുള്ളത്. സാഹചര്യങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളിലൂടെ അവരെ ഇല്ലാതാക്കാനാണ് ഇറാന്റെ പദ്ധതിയെന്ന് റിപോര്‍ട്ട് പറയുന്നു. റിപോര്‍ട്ടിനെ തുടര്‍ന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ വധിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഭീഷണി മുഴക്കി. ജൂണ്‍ 13ന് ഇസ്രായേല്‍ ഇറാനെ ആക്രമിച്ചിരുന്നു. തുടര്‍ന്ന് ഇറാന്‍ ഇസ്രായേലിലേക്ക് മിസൈലുകള്‍ വര്‍ഷിച്ചു. ഇതോടെ യുഎസ് ഇടപെട്ട് വെടിനിര്‍ത്തല്‍ കൊണ്ടുവരുകയായിരുന്നു.