തെഹ്‌റാന്‍: ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെ ചാരന്‍മാരെ വിചാരണ ചെയ്യാന്‍ ഇറാന്‍ പ്രത്യേക കോടതി സ്ഥാപിച്ചു. ജൂണ്‍ 13ന് ഇസ്രായേല്‍ ആക്രമിച്ചപ്പോള്‍ നിരവധി ചാരന്‍മാര്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നതായി ഇറാന്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനകള്‍ നടത്തി നിരവധി പേരെ അറസ്റ്റ് ചെയ്തു. ഈ പ്രതികളെ സൂക്ഷ്മമായി വിചാരണ ചെയ്യാനാണ് പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നത്. കുറ്റകൃത്യം ചെയ്തതായി കണ്ടെത്തിയാല്‍ വധശിക്ഷയാണ് പൊതുവില്‍ നല്‍കാറ്.ചാരന്‍മാര്‍ക്കെതിരായ ഇറാന്റെ നീക്കത്തെ പ്രതിപക്ഷ വേട്ടയെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വിളിക്കുന്നത്. ഇറാനെ ആക്രമിച്ച ഇസ്രായേലിനൊപ്പം നിന്ന നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദി പോലും അവര്‍ക്ക് പ്രതിപക്ഷ ശബ്ദമാണ്.