തെഹ്‌റാന്‍: ജോര്‍ദാനിലെ യുഎസ് വ്യോമതാവളത്തില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ജോര്‍ദാനിലെ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്ന അല്‍-അസ്രാഖ് (മുവഫാഖ് സലാത്തി) എന്ന പ്രധാന യുഎസ് വ്യോമതാവളത്തിന് നേരെയാണ് ആക്രമണം.
യുദ്ധവിമാനങ്ങള്‍ പറന്നുയരുന്നതും നിരീക്ഷണ, ഡ്രോണ്‍ ദൗത്യങ്ങള്‍ നടത്തുന്നതും ഇവിടെയായതിനാല്‍ ഈ വ്യോമതാവളം യുഎസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായി കണക്കാക്കപ്പെടുന്നു. ഈ ആക്രമണത്തിലൂടെ യുഎസ് വ്യോമശക്തിയെ ദുര്‍ബലപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇറാന്‍ വ്യക്തമാക്കി.