ഇറാന്‍ സംഘര്‍ഷം; ഇന്ത്യക്കാരുടെ ആദ്യ സംഘം ഡല്‍ഹിയില്‍ എത്തി

Update: 2026-01-17 05:28 GMT

ന്യൂഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം ഡല്‍ഹിയില്‍ എത്തി. ഇന്നലെ അര്‍ധരാത്രിയാണ് ടെഹ്‌റാനില്‍ നിന്നുള്ള മഹാന്‍ എയര്‍ലൈന്‍ വിമാനം വഴി ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയത്.

ഇറാനില്‍ സ്ഥിതി രൂക്ഷമാണെന്നും എംബസിയുടെ സഹായത്തോടെ സ്വന്തം നിലയ്ക്കാണ് തിരിച്ചെത്തിയതെന്നും മടങ്ങിയെത്തിയവര്‍ പ്രതികരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ എത്തിയേക്കും.മടങ്ങിയെത്തിയവരില്‍ കൂടുതലും ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്. തീര്‍ഥാടനത്തിന് പോയവരും സംഘത്തില്‍ ഉണ്ടായിരുന്നു.ഇറാന്‍ വ്യോമപാത തുറന്നതിനാല്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഒഴിപ്പിക്കല്‍ ഉടനില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Tags: