ഖത്തറിലെ യുഎസ് താവളത്തിലെ ആശയവിനിമയ സംവിധാനങ്ങൾ ഇറാൻ്റെ ആക്രമണത്തിൽ തകർന്നു

Update: 2025-07-11 15:30 GMT

വാഷിങ്ങ്ടൺ: ഖത്തറിലെ അൽ ഉദൈദിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ സുരക്ഷിത ആശയവിനിമയത്തിനുള്ള ഉപകരണങ്ങൾ തകർന്നെന്ന് റിപോർട്ട്. ഉപഗ്രഹ ചിത്രങ്ങളാണ് ഈ സൂചന നൽകിയത്.

ഇറാനിലെ ആണവ നിലയങ്ങളെ ഇസ്രായേലിന് വേണ്ടി യുഎസ് ആക്രമിച്ചതാണ് ഇറാനെ പ്രകോപിച്ചത്. ഏകദേശം 15 ദശലക്ഷം യുഎസ് ഡോളറിന് തുല്യമായ നഷ്ടമാണ് ഈ ആക്രമണത്തിൽ യുഎസ് നേരിട്ടത്. സ്ഫോടനത്തിൻ്റെ കൃത്യത നോക്കുമ്പോൾ ഡ്രോൺ ബോംബ് ഇട്ടതാകാമെന്നാണ് അനുമാനം. ഈ ആക്രമണത്തിന് പിന്നാലെയാണ് യുഎസ് പ്രസിഡൻ്റിൻ്റെ മധ്യസ്ഥതയിൽ വെടിനിർത്തലുണ്ടായത്.