മുംബൈ: ഐപിഎല്‍ 2026 മല്‍സരങ്ങളുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറായി പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് പൗരനെ ദക്ഷിണ മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജാന്‍ വില്യം ലാംഗ്‌ഫോര്‍(76)ഡാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ലാംഗ്‌ഫോര്‍ഡിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബോംബെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരിന്നു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് മറൈന്‍ ഡ്രൈവ് പോലിസ് വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ പരിശോധനകള്‍ തുടരുകയാണെന്നും പോലിസ് അറിയിച്ചു. ലാംഗ്‌ഫോര്‍ഡിന്റെ വിയോഗത്തില്‍ ബിസിസിഐ വൃത്തങ്ങള്‍ അനുശോചനം രേഖപ്പെടുത്തി.