ജീവനക്കാരിയെ ബലാല്‍സംഗം ചെയ്‌തെന്ന് പരാതി; ആശുപത്രി നടത്തിപ്പുകാരനെതിരേ കേസ്
പെരുമ്പാവൂര്‍: ജീവനക്കാരിയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ ആശുപത്രി നടത്തിപ്പുകാരനെതിരേ കേസെടുത്തു. പെരുമ്പാവൂര്‍ പാറപ്പുറത്തെ ശ്രീ സ്വാമി വൈദ്യ ഗുരുകുലം ആശുപത്രി നടത്തിപ്പുകാരനായ കീര്‍ത്തികുമാറിനും മറ്റൊരു ജീവനക്കാരിയായ സുഗന്ധിക്കും എതിരെയാണ് കേസ്. 2020ല്‍ കൊച്ചി ബ്രോഡ് വേയിലെ ഫ്‌ളാറ്റില്‍ വച്ച് കീര്‍ത്തികുമാര്‍ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. തുടര്‍ന്നാണ് കേസെടുത്തത്.