വെസ്റ്റ്ബാങ്കില്‍ കാര്‍ ഇടിച്ചുകയറ്റി ആക്രമണം: ഇസ്രായേലി സൈനികന് ഗുരുതര പരിക്ക്
റാമല്ല: വെസ്റ്റ്ബാങ്കില്‍ അധിനിവേശം നടത്തിക്കൊണ്ടിരുന്ന ഇസ്രായേലി സൈനികന് നേരെ കാര്‍ ഇടിച്ചുകയറ്റല്‍ ആക്രമണം. നബുലസ് ഗ്രാമത്തിന് സമീപത്തെ റോഡിലാണ് സംഭവം. കാറില്‍ നിന്ന് പുറത്തിറങ്ങിയ ഡ്രൈവര്‍ സൈനികനെ കത്തികൊണ്ട് കുത്തിക്കൊല്ലാനും ശ്രമിച്ചു. പിന്നീട് ഇസ്രായേലി സൈന്യം നടത്തിയ ആക്രമണത്തില്‍ ഡ്രൈവര്‍ കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിലെ ചെറുത്തുനില്‍പ്പ് ശക്തമാവുന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. സെപ്റ്റംബര്‍ എട്ടിന് റാമത്ത് ജങ്ഷനില്‍ രണ്ട് ഫലസ്തീനികള്‍ നടത്തിയ ആക്രമണത്തില്‍ ഏഴു ജൂത കുടിയേറ്റക്കാര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആ ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ ഖസ്സം ബ്രിഗേഡ്‌സ് ഏറ്റെടുത്തു.